ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഫ്ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡ്, ബീറ്റാസയാനിന് തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. കൂടാതെ ഇതില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. വൈറ്റമിന്‍ സി, അയേണ്‍ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ് ഇത്.
കുടലിലെ പ്രോബയോട്ടിക്സ് എന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പ്രീബയോട്ടിക്സ് ഇതില്‍ അടങ്ങിയിരിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്. മാത്രമല്ല, കാന്‍സര്‍, അകാല വാര്‍ധക്യം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കും.
ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവുള്ളവര്‍ ദൈനംദിന ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു.
മുടിയ്ക്കും ചര്‍മ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്ന ഫാറ്റി ആസിഡുകള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്തുന്നു.
Discussion about this post