ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ല : ഡോ.സൗമ്യ സ്വാമിനാഥന്‍

Covid19 | Bignewslive

ന്യൂഡല്‍ഹി : ലോകാരോഗ്യ സംഘടനയെ സംന്ധിച്ചിടത്തോളം ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ.സൗമ്യ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ലസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണെന്നും അവര്‍ അറിയിച്ചു.

ചില രാജ്യങ്ങള്‍ അവരുടെ വാക്‌സീന്‍ പാസ്‌പോര്‍ട്ട് പ്രോഗ്രാമില്‍ നിന്ന് കോവിഷീല്‍ഡിനെ ഒഴിവാക്കുന്നതില്‍ യുക്തിയില്ല. വാക്‌സീന്‍ അംഗീകരിക്കുന്നത് പകര്‍ച്ചവ്യാധി കാലത്ത് തടസരഹിതമായ യാത്ര അനുവദിക്കും. ആസ്ട്രസെനെക വാക്‌സീന്‍ യൂറോപ്പില്‍ മറ്റൊരു ബ്രാന്‍ഡില്‍ ലഭ്യമായതിനാല്‍ ഇത് തികച്ചും സാങ്കേതികമാണെന്നും അവര്‍ പറഞ്ഞു.

വാക്‌സീന്‍ പാസ്‌പോര്‍ട്ടില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തുന്നതിന് ചര്‍ച്ച നടത്തിവരികയാണെന്നും കോവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച് ഓഗസ്റ്റ് രണ്ടാം വാരത്തോടെ തീരുമാനമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version