ഡല്‍ഹിയില്‍ രോഗികള്‍ കുത്തനെ കുറഞ്ഞു : കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സര്‍ക്കാര്‍

Covid centre | Bignewslive

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹര്യത്തില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സര്‍ക്കാര്‍.

സെന്ററുകളിലെ ചികിത്സാ ഉപകരണങ്ങള്‍ മൂന്നാം തരംഗത്തിന്റെ സാധ്യത പരിഗണിച്ച് സുരക്ഷിതമായി സൂക്ഷിക്കും.ഡോക്ടര്‍മാരുടെ നേതൃത്വത്തിലാവും ഇവ സംരക്ഷിക്കുക.സംസ്ഥാനത്തെ പല കോവിഡ് സെന്ററുകളിലും കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ വരുന്നില്ലെന്നും ഇത്തരം കേന്ദ്രങ്ങള്‍ ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസിലെ ഡോക്ടര്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് ആയിരത്തോളം കിടക്കകളില്‍ മാത്രമാണ് കോവിഡ് രോഗികളുള്ളത്. കിടത്തിചികിത്സ ആവശ്യമായ പുതിയ രോഗികളെ പോലും സെന്ററുകളിലേക്ക് കൊണ്ടുവരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാരും മറ്റ് എന്‍ജിഒകളും നടത്തുന്ന സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടുന്നത്.

ഓക്‌സിജന്‍ കിടക്കകളുടെയും ഐസിയു സൗകര്യത്തിന്റെയും ഒഴിവുകള്‍ അറിയാനുള്ള ഡല്‍ഹി കൊറോണ ആപ്പ് പ്രകാരം സംസ്ഥാനത്ത് എല്ലാ ഓക്‌സിജന്‍ കിടക്കകളും ഐസിയും വെന്റിലേറ്ററുകളും ഒഴിവാണ്. വ്യാഴാഴ്ച 109 കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികള്‍ക്ക് വേണ്ടി നീക്കിവെച്ച 27,278 കിടക്കകളില്‍ 1,101 കിടക്കകളില്‍ മാത്രമാണ് ഇപ്പോള്‍ രോഗികളുള്ളതെന്നും കണക്കുകള്‍ പറയുന്നു.

Exit mobile version