ഇളവുകള്‍ക്ക് പിന്നാലെ മാളില്‍ ആയിരങ്ങള്‍ : ഡല്‍ഹിയില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

Delhi curb | Bignewslive

ന്യൂഡല്‍ഹി : ഷോപ്പിംഗ് മാളുകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കിയതോടെ ഡല്‍ഹിയില്‍ മാളുകളിലും മെട്രോ സ്‌റ്റേഷനുകളിലും വന്‍ തിരക്ക്. ഇതോടെ ജാഗ്രത കൈവിട്ടാല്‍ സ്ഥിതി വീണ്ടും വഷളാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പല മാളുകളിലും ആയിരത്തിലധികം പേരാണ് എത്തിയത്. രണ്ട് മാസത്തിനിടെ കോവിഡ് നിരക്ക് ഏറ്റവും കുറഞ്ഞതോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. പൂര്‍ണമായും അണ്‍ലോക്കിനരികിലെത്തിയ ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ജനത്തിരക്കില്‍ കോവിഡ് നിരക്ക് വീണ്ടുമുയര്‍ന്നാല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് മടങ്ങുമെന്ന വിശദീകരണവുമായി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ഡല്‍ഹി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.തലസ്ഥാനത്ത് ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ആശുപത്രിക്കിടക്കകളുടെയും അഭാവത്തില്‍ ജനങ്ങള്‍ നെട്ടോട്ടമോടിയതും വന്‍ വാര്‍ത്തയായിരുന്നു.

Exit mobile version