അഹമ്മദാബാദ് : കോവിഡ് ഭേദമായവരില്‍ അപൂര്‍വ്വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നു.കോവിഡ് ഒന്നാം തരംഗത്തിലുണ്ടായിരുന്നതിനേക്കാള് വ്യാപകമാണ് ഇത്തവണ അണുബാധയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മ്യൂക്കോര്‍ എന്ന വൈറസാണ് അണുബാധയ്ക്ക് കാരണം.
മഹാരാഷ്ട്രയില്‍ ഇത് മൂലം എട്ട് പേര് മരിച്ചു.ചിലര്‍ക്ക് കാഴ്ച നഷ്ട്ടപ്പെട്ടു.200 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമേഹരോഗികളെ പെട്ടന്ന് ബാധിക്കാനിടയുള്ള വൈറസാണിത്.ഗുജറാത്തിലും ഡല്‍ഹിയിലും ഫംഗസ് ബാധ പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറേറ്റ് മേധാവി ഡോ.താത്യറാവ് ലഹാനെ പറഞ്ഞു.
Discussion about this post