കഷണ്ടിക്ക് ശാശ്വത പരിഹാരം വരുന്നു! എലിയുടെ രോമവളര്‍ച്ച മനുഷ്യനിലേക്ക് പറിച്ച് നട്ട് ശാസ്ത്രജ്ഞന്മാര്‍

vodka,
ഇന്ത്യയാന: എലിയുടെ ശരീരത്തില്‍ രോമം വളരാന്‍ സഹായിക്കുന്ന മൂല കോശങ്ങളുടെ സഹായത്തോടെ കഷണ്ടിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഇന്ത്യയാന സര്‍വകലാശലയുടെ ശാസത്രജ്ഞര്‍. എലിയുടെ ശരീരത്തിലെ ചര്‍മ്മത്തില്‍ നിന്നും എപിഡേര്‍മിസ് (ചര്‍മ്മത്തിന്റെ മുകള്‍ ഭാഗം), ഡെര്‍മിസ് (ചര്‍മ്മത്തിന്റെ കീഴെയുള്ള ഭാഗം) എന്നിവ വികസിപ്പിച്ചെടുത്ത് മുടിയില്ലാത്ത ഭാഗത്ത് പരീക്ഷിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മുടിയില്ലാത്ത ഭാഗങ്ങളില്‍ പരീക്ഷിച്ച കോശങ്ങള്‍ വൃത്താക്രിതിയില്‍ രൂപപ്പെട്ട ശേഷം രോമ വളര്‍ച്ച പ്രാപിക്കുന്നതായി കണ്ടെത്തി. പരീക്ഷണ ഘട്ടത്തില്‍ ജമന്തി പൂവ് പോലെ എല്ലാ ഭാഗത്തേക്കും മുടികള്‍ വരുന്നതായി മനസിലാക്കാന്‍ സാധിച്ചുവെന്ന് ഇന്ത്യയാന സര്‍വകലാശാല പ്രൊഫസര്‍ കാള്‍ കൊയ്‌ലര്‍ പറഞ്ഞു.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)