മുടിയിഴയില്‍ വിടരും പ്രണയ വസന്തം

social media, suresh gopi mp,kerala,politics,bjp, tax forgering,puducheri
കല്യാണം പോലുളള ചടങ്ങുകളിലും വിശേഷാവസരങ്ങളിലും ട്രഡീഷനല്‍ വസ്ത്രത്തിനൊപ്പം പൂക്കളണിയാന്‍ സുന്ദരിമാര്‍ക്ക് ഇഷ്ടമാണ്. പക്ഷേ, സ്‌റ്റൈലന്‍ പാര്‍ട്ടിക്കു പോകുമ്പോള്‍ പൂക്കള്‍ അണിയാന്‍ ഒന്നു മടിക്കും. പാര്‍ട്ടി വെയര്‍ ഗൗണിനൊപ്പം ഭംഗിയുളള ഹെയര്‍സ്‌റ്റൈലും പൂക്കളും കൂടിയായാല്‍ ഡിഫ്രന്റ് ലുക് കിട്ടും. ഗ്രാമീണ ശാലീനതയായാലും മോഡേണ്‍ ലുക് ആയാലും പൂക്കള്‍ അഴകാണ്. പൂക്കള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഫ്‌ലോറല്‍ ആക്‌സസറി ഉപയോഗിക്കാം. ഡയമണ്ടിന്റെ ഭംഗിയുളളതോ മെറ്റാലിക് നിറമുളളതോ ആയ ഫ്‌ലോറല്‍ ആക്‌സസറി മുടിക്കെട്ടിനു കൂടുതല്‍ അഴകേകും.മുടി ഉയര്‍ത്തിക്കെട്ടി വയ്ക്കുന്ന ഹെയര്‍സ്‌റ്റൈലിനൊപ്പവും താഴ്ത്തി കെട്ടി വയ്ക്കുന്ന ഹെയര്‍സ്‌റ്റൈലിനൊപ്പവും ഫ്‌ലോറല്‍ ആക്‌സസറീസ് അണിയാം. കോതിയൊതുക്കാത്ത മുടി കെട്ടി വച്ചതു പോലുളള സ്‌റ്റൈലാണു മെസ്സി സ്‌റ്റൈല്‍. ഇങ്ങനെ മെസ്സി ആയ ഹെയര്‍സ്‌റ്റൈലിനൊപ്പം കഴുത്തിന്റെ വശത്തായി പൂക്കള്‍ കുത്തി നിര്‍ത്താം. അതല്ലെങ്കില്‍ ഹെയര്‍ ആക്‌സസറീസ് പിന്‍ ചെയ്യാം. മെറ്റാലിക് ഫ്‌ലവേഴ്‌സിന്റെ ഭംഗിയില്‍ ക്യൂട്ട് ലുക് ഉറപ്പാക്കാം. മെസ്സി ആയാലും നീറ്റ് ആയാലും പൊക്കിക്കെട്ടിയ ബണ്‍ സ്‌റ്റൈല്‍ ഭംഗിയുണ്ടാകും. അതില്‍ അല്‍പം പൂക്കള്‍ കൂടിയായാല്‍ കൂടുതല്‍ ആകര്‍ഷകമാവും. മുടിയുടെ പകുതി ഭാഗം കെട്ടിവച്ചു ബാക്കി ഭാഗം ലൂസ് ചെയ്തിടുക. ഈ പകുതി ഭാഗം ചുരുളുകളായോ സ്‌ട്രെയിറ്റായോ കിടക്കട്ടെ. കെട്ടിവച്ച മുടിയുടെ വശത്തു പൂക്കള്‍ ചൂടാം. കുറച്ചു ചെറിയ പൂക്കള്‍ ഒരുമിച്ചു പിന്‍ ചെയ്താല്‍ ഭംഗിയുണ്ടാകും. മുടി ഒരു വശത്തു നിന്നു മറുവശത്തേക്ക് ബ്രെയ്ഡ് സ്‌റ്റൈലില്‍ കെട്ടുക. ശേഷിക്കുന്ന മുടി തോളിലേക്ക് ഒഴുക്കിയിടുക. ട്വിസ്റ്റഡ് റോപ് സ്‌റ്റൈല്‍ ബ്രെയ്ഡ് നല്ല ലുക് നല്‍കും. ഫിഷ് ടെയ്ല്‍ ബ്രെയ്ഡില്‍ പൂക്കള്‍ ചൂടുന്നത് അഴക് നല്‍കും. ബേബീസ് ബ്രീത്, ഡെയ്‌സി, ചെറിയ റോസാപ്പൂക്കള്‍, റോസ മൊട്ടുകള്‍ ഇവയെല്ലാം പാര്‍ട്ടികളില്‍ മുടിക്ക് അഴക് നല്‍കും പൂക്കളാണ്. ഒരേയോരു പൂവ് കൊണ്ടും സ്റ്റേറ്റ്‌മെന്റ് ആക്‌സസറി ഒരുക്കാം. മുടിക്കെട്ടിന്റെ വശത്തായി വസ്ത്രത്തിന് ഇണ ങ്ങുന്നതോ കോണ്‍ട്രാസ്റ്റ് നിറത്തിലോ ഉളള വലിയ പൂവ് ചൂടാം. പതിവായുളള ഹെയര്‍സ്‌റ്റൈലില്‍ പൂക്കള്‍ കൊണ്ട് വ്യത്യസ്തത വരുത്തുകയും ചെയ്യാം. സിംപിള്‍ പോണിടെയ്ല്‍ കെട്ടി അതില്‍ ഭംഗിയുളള വെളുത്ത പൂക്കള്‍ ചൂടി നോക്കൂ.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)