ഏതു സ്ഥലവും ഇനി വിരല്‍ത്തുമ്പില്‍ തൊടാം: ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ വേര്‍ഷന്‍ എത്തി

ഏതു സ്ഥലവും വിരല്‍ത്തുമ്പില്‍ തൊടാവുന്ന ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ച ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ വേര്‍ഷന്‍ എത്തി. ന്യൂയോര്‍ക്കില്‍ ചെവ്വാഴ്ച നടക്കുന്ന ഭൗമദിനത്തില്‍ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കും. ഇതു സംബന്ധിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് പലര്‍ക്കും ഗൂഗിള്‍ ഇമെയില്‍ അയച്ചു. 15 മീറ്ററിനും 15 സെന്റിമീറ്ററിനും ഇടയില്‍ റെസലൂഷനുള്ള ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്പിനേക്കാള്‍ നിരവധി ഫീച്ചേര്‍സ് പുതിയ ആപ്പില്‍ ഉണ്ടാകും. ട്രാഫിക് റിപ്പോര്‍ട്ടുകള്‍, പ്രദേശിക സമയം, പ്രദേശിക വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ച്ചേര്‍ന്നതാകും പുതുവേര്‍ഷന്‍.തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗൂഗിള്‍ മാപ്പില്‍ പലതും ചേര്‍ക്കുന്നത് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഒരു ലക്ഷത്തിനടുത്ത് വിവരങ്ങള്‍ കന്പിനി ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ കയറിക്കൂടുന്നത് തടയാനുള്ള കരുതലുകളും പുതിയ പതിപ്പില്‍ ഉണ്ടാകും. എന്നാല്‍ ഗൂഗിള്‍ എര്‍ത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കന്പനി പുറത്തുവിട്ടിട്ടില്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)