500 രൂപയുടെ 4G ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഏറ്റവും വില കുറഞ്ഞ വിലയ്ക്ക് 4ജി ഫോണുമായി ഗൂഗിള്‍ രംഗത്ത്. ഇന്തോനേഷ്യയിലാണ് ഏറ്റവും വില കുറഞ്ഞ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിസ് എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 99000 ഇന്തോനേഷ്യന്‍ രൂപയാണ്(ഏകദേശം 500 രൂപ) വില.

ജിയോ ഫോണില്‍ ഉപയോഗിക്കുന്ന KaiOS ആണ് വിസ്ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ലിനക്സിലാണ് ഈ ഓപറേറ്റിംങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. വിസ്ഫോണില്‍ ഗൂഗിളിന്റെ ആപ് സൂട്ടുമുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ്, മാപ്സ്, സേര്‍ച്ച് തുടങ്ങിയവയൊക്കെ ഈ ഫോണില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

4G യാണെന്നതു തന്നെയാണ് വിസ് ഫോണിന്റെ പ്രധാന സവിശേഷത. ഏതു 4G നെറ്റ്വര്‍ക്കിലും ഫോണ്‍ ഉപയോഗിക്കാനും കഴിയും. ക്വാല്‍കം MSM 8905 ആണ് പ്രോസസര്‍. കുറഞ്ഞ ചാര്‍ജ്ജ് മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്ന വിസ് ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയുമുണ്ട്.

Exit mobile version