ഭക്ഷണ പരീക്ഷണങ്ങളുടെ സംഗമവേദിയാണ് ഇന്‍സ്റ്റഗ്രാം. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കോമ്പിനേഷനുകളൊക്കെയായി ഇന്‍സ്റ്റഗ്രാം ഭക്ഷണപ്രേമികളെ പിടിച്ചിരുത്തുകയും ചിലപ്പൊഴൊക്കെ വെറുപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഇഡ്ഡലിയില്‍ നടത്തിയ ഒരു പരീക്ഷണമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുനു കുനെ കൊത്തിയരിഞ്ഞ ഇഡ്ഡലിക്ക് മുകളില്‍ സാമ്പാര്‍, രണ്ട് തരം ചട്‌നി എന്നിവ ഒഴിച്ചതിന് ശേഷം ഒരു സ്‌കൂപ്പ് ഐസ്‌ക്രീം കൂടെ ചേര്‍ത്ത് റോള്‍ ചെയ്‌തെടുക്കുന്നതാണ് സംഭവം. വിളമ്പാനുള്ള പ്ലേറ്റില്‍ ഈ റോളിന് മുകളില്‍ വീണ്ടും ഓരോ ഇഡ്ഡലി കഷ്ണവും സാമ്പാറും ചമ്മന്തിയും കൊണ്ട് അലങ്കരിക്കും. എന്നോട് ക്ഷമിക്കൂ എന്നര്‍ഥം വരുന്ന ഹിന്ദി പാട്ടോട് കൂടി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ്ഡീ’ എന്ന ഫൂഡ് വ്‌ളോഗറാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒടുവിലവര്‍ ഇഡ്ഡലിയെയും പിടികൂടിയിരിക്കുന്നുവെന്നും ഇഡ്ഡലിയെ എങ്കിലും വെറുതേ വിടാമായിരുന്നു എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
Discussion about this post