ക്രിസ്മസിന് സ്പെഷ്യലായി എന്തുണ്ടാക്കും എന്ന് ആലോചിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇതാ ഒരു വെറൈറ്റി ഫുഡ്. ചെറുനാരങ്ങ കൊണ്ട് കീം ലൈം പൈ. സാധാരണയില്‍ നിന്ന് വ്യത്യസ്തമാണ് ഈ വിഭവം അമേരിക്കന്‍ സ്റ്റൈല്‍ കീം ലൈം പൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ…
ചേരുവകള്‍:
ഡൈജസ്റ്റീവ് ബിസ്ക്കറ്റ് – 200 ഗ്രാം
ബട്ടര്‍ – 125 ഗ്രാം
ചെറുനാരങ്ങയുടെ തൊലി – 4 നാരങ്ങയുടേത്
ചെറുനാരങ്ങ നീര് – 4 നാരങ്ങയുടേത്
കണ്ടന്‍സ്ഡ് മില്‍ക്ക് – 400 ഗ്രാം
മുട്ടയുടെ മഞ്ഞ – 4 എണ്ണം
വിപ്പ്ഡ് ക്രീം – 200 മില്ലി
തയ്യാറാക്കുന്ന വിധം:
ഓവന് 180 ഡിഗ്രിയില്‍ പ്രീഹിറ്റ് ചെയ്യുക. ഇലക്ട്രിക് മിക്സര്‍ ഉപയോഗീച്ച് ബിസ്ക്കറ്റ് നന്നായി പൊടിക്കണം. സോസ് പാനില്‍ കുറഞ്ഞ തീയില്‍, ബട്ടര്‍ ഉരുക്കുക. അതിലേക്ക് പൊടിച്ച ബിസ്ക്കറ്റ് ചേര്‍ത്ത് ചെറുതീയില്‍ നന്നായി യോജിപ്പിക്കുക. ഇനി അടുപ്പില്‍ നിന്നിറക്കാം. 9 ഇഞ്ച് അടിയുള്ള ടാര്‍ട്ട് ടിന്നില്‍ ഈ ബിസ്ക്കറ്റ് ഇട്ട് അമര്‍ത്തുക. ഇനി ഓവനില്‍ വെച്ച് 15 മിനിട്ട് ബേക്ക് ചെയ്യണം. ഒരു മീഡിയം ബൗളില്‍ മുട്ടയുടെ മഞ്ഞ, കണ്ടന്‍സ്ഡ് മില്‍ക്ക്, ചെറുനാരങ്ങയുടെ നീര് എന്നിവ ഇലക്ട്രിക് മിക്സര്‍ കൊണ്ട് നന്നായി അടിക്കുക. ഇത് നേരത്തേ തയ്യാറാക്കിയ ടാര്ട്ടിന് മുകളിലൊഴിച്ച് വീണ്ടും ഓവനില്‍ വെച്ച് 156 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍ നിന്നെടുത്ത് തണുക്കുമ്പോള്‍, 20 മിനിട്ട് ഫ്രിഡ്ജില്‍ വെയ്ക്കണം. ശേഷം, മുകളില്‍ വിപ്പ്ഡ് ക്രീം ചേര്‍ത്ത്, ചെറുനാരങ്ങയുടെ തൊലി മുകളില്‍ വിതറിക്കൊടുക്കാം.
Discussion about this post