കോഫി ഇഷ്ടപ്പെടുന്നവര്‍ക്കായി കോഫി ഫ്ളേവറില്‍ ഒരു കിടിലന്‍ കേക്ക് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍
മൈദാ 200 ഗ്രാം
ബട്ടര്‍ 200 ഗ്രാം
പഞ്ചസാര പൊടിച്ചത് 200 ഗ്രാം
മുട്ട 6 എണ്ണം
ബേക്കിംഗ് പൗഡര്‍ 1 ടീസ്പൂണ്‍
വാനില എസ്സന്‍സ് 1 ടേബിള്‍സ്പൂണ്‍
കോഫി പൗഡര്‍ 1 ടീസ്പൂണ്‍
ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആദ്യം മുട്ടയുടെ മഞ്ഞയും വെള്ളയും വേര്‍തിരിക്കണം. ശേഷം വെള്ള നന്നായി ബീറ്റ് ചെയ്തു മാറ്റി വയ്ക്കാം. തുടര്‍ന്ന് മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് അരിച്ചു മാറ്റി വയ്ക്കാം.
ഇനി ഒരു കുഴിഞ്ഞ പാത്രത്തില്‍ ബട്ടറും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും നന്നായി ബീറ്റ് ചെയ്തു എടുക്കാം. വാനില എസ്സെന്സും ചേര്‍ത്ത് കൊടുക്കാം. ശേഷം പൊടി കുറച്ചു കുറച്ചായി ചേര്‍ത്ത് ബീറ്റ് ചെയ്തു എടുക്കാം.
അവസാനം മുട്ടയുടെ വെള്ള ചേര്‍ക്കാം. ഇതു ചേര്‍ക്കുമ്പോള്‍ ബീറ്റ് ചെയ്യാന്‍ പാടില്ല. ഫോള്‍ഡ് ചെയ്തു വേണം എടുക്കാന്‍. കേക്ക് മിക്സ് റെഡി. ഇനി വേറെ ഒരു പാത്രത്തില്‍ കേക്ക് മിക്സ് അല്പം എടുത്തു കോഫി പൊടിയും ആയി മിക്സ് ചെയ്യുക. ശേഷം ഇതു ബാക്കിയുള്ള കേക്ക് മിക്സില്‍ ഒഴിക്കുക. നന്നായി മിക്സ് ചെയ്തു എടുക്കുക.
ഇനി ഇതു ബേക്ക് ചെയ്യാം .
180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്തു 50 – 60 മിനിറ്റ് ബേക്ക് ചെയ്യാം.
അടിപൊളി കോഫി കേക്ക് തയ്യാറായി.
Discussion about this post