മുളക് ബജ്ജി, മുട്ട ബജ്ജി എന്നിങ്ങനെ വിവിധതരം ബജ്ജികള്‍ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നവരാണ് നമ്മള്. എന്നാല്‍ കുറച്ച് വെറൈറ്റി ആയിട്ട് നമുക്ക് നത്തോലി ബജ്ജി ഉണ്ടാക്കാം.അതും വളരെ എളുപ്പത്തില്‍.
1/2 സഴ നെത്തോലി മീന്‍ മുള്ള് കളഞ്ഞു വൃത്തിയാക്കുക. ഇഞ്ചി അരച്ചത്, വറ്റല്‍ മുളക് അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍ വീതം എടുക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ കശ്മീരി മുളക് പൊടി (കളര്‍ കിട്ടാന്‍ ആണ് കശ്മീരി മുളക് പൊടിയും വറ്റല്‍ മുളകും ഉപയോഗിച്ചത്. സാധാരണ മുളക് പൊടിയും പച്ചമുളകും ഉപയോഗിച്ചാലും മതി.) വലിയ തക്കാളി ഒരെണ്ണം പേസ്റ്റ് ആക്കിയത്, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എല്ലാം ചേര്‍ത്ത് മിക്സ് ചെയ്യുക. കടലമാവ് കുറേശ്ശേയായി ചേര്‍ക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍, മാവില്‍ മുക്കി പൊരിക്കുക.
Discussion about this post