എണ്‍പത്തിയൊന്നാം വയസില്‍ ആദ്യ ഐഫോണ്‍ ആപ്പ് നിര്‍മ്മിച്ച് ജപ്പാന്‍കാരി മസാകോ

ജപ്പാന്‍ : പ്രായം കുറഞ്ഞവര്‍ക്കും പുതു തലമുറക്കാര്‍ക്കും മാത്രം വഴങ്ങുന്നതാണ് ആപ്ലിക്കേഷനുകളും കംപ്യൂട്ടര്‍ പ്രോഗാമുകളുമെന്ന അബദ്ധധാരണയെ തിരുത്തി എണ്‍പത്തിയൊന്നാം വയസില്‍ ആദ്യത്തെ ഐഫോണ്‍ ആപ്പ് നിര്‍മ്മിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തി ജപ്പാന്‍കാരിയായ മസാകോ വകാമിയ. ജപ്പാനിലെ സുപ്രസിദ്ധമായ പാവകളുടെ ഉത്സവമായ ഹിനമത്സുരിയുടെ ഭാഗമായാണ് വകാമിയ ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. എങ്ങനെ പരമ്പരാഗതരീതിയില്‍ ഹിനമത്സുരിക്കായി പാവകളെ നിരത്താമെന്നാണ് ആപ് കാണിച്ചുതരുന്നത്. ജപ്പാനിലെ പ്രമുഖ ബാങ്കില്‍ 43 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വകാമിയ കംപ്യൂട്ടറിന്റെയും പ്രോഗ്രാമിംങിന്റേയും ലോകത്തേക്കെത്തുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)