ഫിഫയുടെ ബെസ്റ്റ് ഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം

prayar gopalakrishnan,sabarimala,pampa river
സൂറിച്ച്: ഇത്തവണ റോണോ തന്നെ. മികച്ച ഫുട്‌ബോള്‍ താരത്തിനു സമ്മാനിക്കാറുള്ള ഫിഫയുടെ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം പുരസ്‌കാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. 2016ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരമായി ആരാധകരുടെ സ്വന്തം റോണോയെ പ്രഖ്യാപിക്കുകയായിരുന്നു. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് റയല്‍മാഡ്രിഡ് സ്‌ട്രൈക്കറുടെ നേട്ടം.പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ ചാമ്പ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ‘ഞാൻ സന്തുഷ്ടനാണ്. 2016 എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമാണെന്നു പറയാൻ ഇതു ധാരാളം– ഫിഫ പ്രസി‍ഡന്റ് ജിയാനി ഇൻഫന്റീനോയുടെ കൈയിൽനിന്നു പുരസ്കാരം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു. വോട്ടെടുപ്പില്‍ മെസി രണ്ടാമതും ഗ്രീസ്മാന്‍ മൂന്നാമതുമായി. പുരസ്‌കാരചടങ്ങിന് മെസി എത്തിയിരുന്നില്ല. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്സലോണ ടീമിനൊപ്പം തങ്ങുകയായിരുന്നു. പുരസ്‌കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റോണോ പുരസ്‌കാര നേട്ടത്തിന് ശേഷം പ്രതികരിച്ചു. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനുമുമ്പുള്ള നേട്ടങ്ങള്‍ 2008, 2013, 2014 വര്‍ഷങ്ങളില്‍. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ സ്വന്തം നിലയ്ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്. nintchdbpict000293385360 മികച്ച പരിശീലകനുള്ള പുരസ്‌കാരം ക്ലോഡിയോ റാനിയേരിയും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡും സ്വന്തമാക്കി. ലെസ്റ്റര്‍സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയതിനാണ് റാനിയേരിയ്ക്ക് പരിശീലകനുള്ള പുരസ്‌കാരം നേടികൊടുത്തത്. പോര്‍ച്ചുഹല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്, റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ എന്നിവരെയാണ് റാനിയേരി പിന്തള്ളിയത്. 27 മറ്റു പുരസ്‌കാരങ്ങള്‍: മികച്ച ഗോള്‍(പുഷ്‌കാസ് പുരസ്‌കാരം)- മുഹമ്മദ് ഫൈസ് ബിന്‍, മലേഷ്യ സൂപ്പര്‍ ലീഗ് ഔട്ട്സ്റ്റാന്റിങ് കരിയര്‍-ഫല്‍ക്കാവോ(ബ്രസീല്‍) വനിതാ പരിശീലക- സില്‍വിയ നെയ്ദ്(ജര്‍മ്മനി) ഫെയര്‍ പ്ലേ- അത്ലറ്റിക്കോ നാഷണല്‍(കൊളംബിയ)-വിമാനദുരന്തത്തില്‍ കളിക്കാര്‍ കൊല്ലപ്പെട്ട ഷപ്പകോയെന്‍സ് ക്ലബിന് ട്രോഫി നല്‍കാന്‍ തീരുമാനിച്ചതിനാണ് പുരസ്‌കാരം ഫിഫ ഫാന്‍- ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആരാധകര്‍ ഫിഫ ലോക ഇലവന്‍- മാനുവല്‍ ന്യൂര്‍(ഗോളി), ഡാനി ആല്‍വസ്, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ(പ്രതിരോധനിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയെസ്റ്റ(മധ്യനിര), ലയണല്‍ മെസി, ലൂയീ സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റനിര)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)