ചിലരുടെ ഒരു നിമിഷത്തെ ആലോചനകൊണ്ട് മറ്റു ചിലരുടെ ജീവിതത്തില്‍ വന്‍മാറ്റങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആലോചനയാണ് ഒല്ലൂര്‍ പോസ്റ്റ് ഓഫീസിലെ ഒരു സാധാരണ ജോലിക്കാരനായ ചന്ദ്രേട്ടനെ സൂപ്പര്‍ മോഡലാക്കിയിരിക്കുന്നത്.
സംഗീത് രാജ്, കിരണ്‍ ജെയിസ് തുടങ്ങിയ ചെറുപ്പക്കാരനാണ് ചന്ദ്രേട്ടനെ വച്ച് ഫോട്ടോഷൂട്ട് നടത്തിയത്. ചന്ദ്രേട്ടന് പകരം ഫോട്ടോയില്‍ വേറെയൊരാളായിരുന്നു ഉണ്ടാവേണ്ടിയിരുന്നത്. ഷൂട്ടിംഗിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്ന വേളയിലാണ് ചന്ദ്രേട്ടന്‍ ഇവരുടെ കണ്ണിലുടക്കിയത്.