ഫേസ്ബുക്ക് ലൈവ് ആത്മഹത്യകള്‍ തടയാന്‍ മാര്‍ഗമായി

ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യകള്‍ പ്രക്ഷേപണം വര്‍ധിച്ചതോടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കുകയാണ് ഫേസ്ബുക്ക്. അതിന് പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഒരു ലൈവ് വീഡിയോ അപകടമാണ് എന്ന് തോന്നുന്നുവെങ്കില്‍ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് എമര്‍ജന്‍സി ടീം ഉടന്‍ തന്നെ ലൈവ് ചെയ്യുന്ന വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് സന്ദേശമോ അലര്‍ട്ടോ അയക്കും. ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ലൈവിനാണ് ഇത് ഏര്‍പ്പെടുത്തുന്നതെങ്കില്‍ പിന്നീട് എല്ലാ ഫേസ്ബുക്ക് പോസ്റ്റിലും ഇത് ഉള്‍കൊള്ളിക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)