വര്‍ഗീയ കലാപങ്ങള്‍ സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ദുരന്തങ്ങളാണ് 'വിശ്വാസപൂര്‍വ്വം മന്‍സൂര്‍'; ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകാവ്യത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ വീരപുത്രന്‍ എന്ന നിരൂപണ ശ്രദ്ധ നേടിയ സിനിമക്ക് ശേഷം നീണ്ട അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പിടി കുഞ്ഞുമുഹമ്മദ് പുതിയൊരു സിനിമയുമായി വരുന്നത് .പതിവില്‍ നിന്ന് ഭിന്നമായി ഇത്തവണ പ്രണയമാണ് പിടി പറയുന്നത്. ഇതുവരെ ചെയ്ത 4 സിനിമകളും മികച്ച ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമകളാണ് .പി ടി യുടെ ഒരു സിനിമ പോലും സംസ്ഥാന അവാര്‍ഡുകള്‍ നേടാതിരുന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈദ് റിലീസായി വരുന്ന ' വിശ്വാസ പൂര്‍വ്വം മന്‍സൂര്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നത് .ഇതിനകം സിനിമയിലെ പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞു . പ്രഭാവര്‍മ്മ , റഫീഖ് അഹമ്മദ് , പ്രേംദാസ് എന്നിവരാണ് പാട്ടൊരുക്കിയിട്ടുള്ളത് . രമേശ് നാരായണന്റെ സംഗീതവും എഴുതവണയും മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡ് വാങ്ങിയ എം ജി രാധാകൃഷ്ണന്റെ ക്യാമറയും സിനിമയെ ആകര്‍ഷണീയമാക്കിയിട്ടുണ്ട്. സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദുമായി ബിഗ് ന്യൂസിന് വേണ്ടി ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും. എന്തു കൊണ്ടാണ് 'വീരപുത്രന്‍ ' എന്ന സിനിമക്ക് ശേഷം നീണ്ട ഇടവേള സൃഷ്ടിച്ചത് ? ഒന്നും ബോധപൂര്‍വ്വമല്ല .എല്ലാം ഒത്തുവന്നപ്പോള്‍ 5 വര്‍ഷം കഴിഞ്ഞു.ഇത് എന്റെ അഞ്ചാമത്തെ സിനിമയാണ്. രണ്ട് ഡോക്യുമെന്ററികളും ഇതിനകം ഒരുക്കി. നിലവിലെ താരങ്ങള്‍ക്കോ യുവതാരങ്ങള്‍ക്കോ വേണ്ടി കാത്തിരിക്കാന്‍ എനിക്കാവില്ലായിരുന്നു. എല്ലാം ഒത്തുവന്നപ്പോള്‍ ഒരു സിനിമ സംഭവിച്ചു. അതിന് അഞ്ച് വര്‍ഷങ്ങള്‍ എടുത്തുവെന്ന് മാത്രം. എന്റെ ഓരോ സിനിമക്കിടയിലും കുറഞ്ഞത് നാല് വര്‍ഷത്തെയെങ്കിലും ഇടവേള വരാറുണ്ട്. അതൊന്നും ഞാന്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതല്ല . വിശ്വാസപൂര്‍വ്വം മന്‍സൂര്‍ ഏതുതരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ്? എല്ലാതരം പേക്ഷകര്‍ക്കുമായാണ് ഞാന്‍ സിനിമയൊരുക്കാറ്. മഗ്‌രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ എന്ന എന്റെ മുന്‍കാല സിനിമകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. 'വിശ്വാസ പൂര്‍വ്വം മന്‍സൂര്‍ ' ബോംബെ കലാപവുമായി ബന്ധപ്പെട്ടുള്ള സിനിമയാണ് .വര്‍ഗീയ കലാപങ്ങള്‍ സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ദുരന്തങ്ങളാണ് ഈ സിനിമ പറയുന്നത് .ബോംബ കലാപത്തില്‍ നിന്നും എല്ലാം നഷ്ടപ്പെട്ട് ഓടിവരുന്ന ഉമ്മയുടെയും മകളുടെയും കഥയാണ് ഈ സിനിമ .നാട്ടിലെത്തുമ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രണയങ്ങള്‍ എല്ലാം സിനിമ പറയുന്നു. വ്യത്യസ്ഥ മതങ്ങളില്‍ പെട്ടവരുടെ പ്രണയങ്ങള്‍ മാത്രമല്ല ഒരേ മതത്തില്‍ പെട്ടവരുടെ പ്രണയങ്ങളും സിനിമയുടെ പ്രധാന പ്രമേയമായി വരുന്നുണ്ട്. unnamed എന്തുകൊണ്ടാണ് സ്റ്റാര്‍ വാല്യുവുള്ള താരങ്ങളെ ഒഴിവാക്കി പ്രേക്ഷകര്‍ അത്ര പരിചയമില്ലാത്തവരെ പ്രധാന കഥാപാത്രങ്ങളാക്കിയത് .? ഞാന്‍ പറഞ്ഞല്ലോ .. എനിക്ക് താരങ്ങള്‍ക്കായി കാത്തിരിക്കാനാവില്ല .എന്റെ സിനിമ ചെയ്യുമ്പോള്‍ അത് എന്റെ മാത്രം സിനിമയാണ്. നിങ്ങള്‍ ഈ കാലത്തെ ന്യൂ ജനറേഷന്‍ എന്നു വിളിച്ചാലും എന്റെ സിനിമ എന്റെ സിനിമയാണ്. ഇത് മനുഷ്യന് മനസ്സിലാകുന്ന സിനിമയാണ്. ആര്‍ക്ക് മുന്നിലും ഡേറ്റിനായി തല കുനിക്കാനാവില്ല. വിശ്വാസപൂര്‍വ്വം മന്‍സൂറില്‍ നായക കഥാപാത്രം റോഷന്‍ മാത്യുവാണ്. ആനന്ദം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ്. നായിക പ്രയാഗമാര്‍ട്ടിന്‍ ഇപ്പോള്‍ നായികാസ്ഥാനത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ്. പിന്നെ കുറെയേറെ പുതുമുഖങ്ങളും. എന്റെ സിനിമക്ക് ഏറ്റവും അനുയോജ്യമായവര്‍ തന്നെയാണിവര്‍. സിനിമ കണ്ടാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും. ഈദ് റിലീസായി 24 നാണ് സിനിമ തിയേറ്ററിലെത്തുക . 60 ഓളം തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങിയിട്ടുണ്ട് . unnamed (3) ഈ സിനിമയും അവാര്‍ഡ് പ്രതീക്ഷിക്കുന്നുണ്ടോ ?താങ്കളുടെ എല്ലാ സിനിമകളും അവാര്‍ഡുകള്‍ വാരിക്കൂട്ടിയവയാണല്ലോ .. ഒരു ഹംഖിന്റെ അവാര്‍ഡിലും എനിക്കിപ്പോള്‍ വിശ്വാസമില്ല. പണ്ട് ഉണ്ടായിരുന്നു. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതാണ് യഥാര്‍ത്ഥ അവാര്‍ഡ്. ഞാന്‍ ഒരിക്കലും അവാര്‍ഡുകളുടെ പിറകെ പോയിട്ടില്ല. എന്നെ കണ്ടിട്ട് ഒരിക്കല്‍ പോലും അവാര്‍ഡ് ലഭിച്ചിട്ടുമില്ല. ആളുകള്‍ കാണണം. അവര്‍ക്ക് മനസ്സിലാകണം. ഈ സിനിമ നൂറ് ശതമാനവും എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മന്‍സൂര്‍ ഒരു പേരല്ല. കാലം ചിലരെ കാത്തിരിക്കും; അവര്‍ക്കായി ലോകം ഒന്നിക്കും. ആ സന്ദേശമാണ് ഈ സിനിമ പറയുന്നത്. തലശ്ശേരിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. ജയകൃഷ്ണന്‍ കാവിലിന്റേതാണ് കഥ. ഏത് നാട്ടിലും എപ്പോഴും സംഭവിക്കാവുന്ന കഥയാണിത്. പശ്ചാത്തലത്തില്‍ ബോംബെ കലാപമുണ്ടെങ്കിലും അത് ഒരു കാലത്തെ നിര്‍ണ്ണയിക്കുന്നില്ല. കേരളീയ പശ്ചാതലത്തിലെ സാധാരണക്കാരുടെ പ്രതിനിധികളാണ് ഇതിലെ കഥാപാത്രങ്ങള്‍. പരദേശിയില്‍ മോഹന്‍ലാലിനെ നായകനാക്കിയ നിങ്ങള്‍ എന്തുകൊണ്ടാണ് മമ്മൂട്ടിയെ നായകനാക്കാതിരുന്നത്? യഥാര്‍ത്ഥത്തില്‍ പരദേശിയില്‍ നായകനാവേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. കഥ ചര്‍ച്ചചെയ്യുകയും സമ്മതിക്കുകയും ചെയ്തതാണ്. പിന്നീട് ചില ഇഷ്യുകളുണ്ടായി. മമ്മൂട്ടിയുമായി ഒത്തു പോകില്ലെന്ന് ഉറപ്പായി. അന്ന് ഈ സിനിമ ആലോചിച്ച സമയത്ത് തന്റെ സിനിമയില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതൊരിക്കലും നടക്കില്ലെന്നാണ്. കാര്യം അന്വേഷിച്ചപ്പോള്‍ രണ്ടു പേരെയും എനിക്കറിയാം അതുകൊണ്ടാ പറഞ്ഞത്. രണ്ടാളും ചേരില്ലെന്ന്. സത്യത്തില്‍ അതുതന്നെ സംഭവിച്ചു. പരദേശിയില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ നായകനായി. ആ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡും മോഹന്‍ലാലിനായിരുന്നു. മമ്മൂട്ടിയെവെച്ച് ഒരു സിനിമ ചെയ്യണം എന്ന നിര്‍ബന്ധബുദ്ധിയൊന്നും എനിക്കില്ല. അദ്ധേഹം മികച്ച നടനാണ്. പക്ഷെ എനിക്ക് ആര്‍ക്കു മുന്നിലും തലകുനിക്കാനാവില്ല. മറ്റു അഭിനേതാക്കള്‍ ? വെര്‍ജിന്‍ പ്ലസ്' മൂവീസിന് വേണ്ടി കെപി മോഹനാണ് സിനിമയുടെ നിര്‍മ്മാണം. റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് പുറമെ ആശാശരത്, സറീനാ വഹാബ് , രണ്‍ജി പണിക്കര്‍, വികെ ശ്രീരാമന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വീരപുത്രന്‍ നിങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലല്ലോ. എവിടെയാണ് പിഴവു പറ്റിയത് ? എന്റെ എല്ലാ സിനിമകളും നിര്‍മാതാക്കളെ നിരാശരാക്കിയിട്ടില്ല. വീരപുത്രന്‍ എന്ന സിനിമക്കെതിരെ മലബാറിലെ മുസ്ലിംകളില്‍ നിന്നും വ്യാപകമായ പ്രചരണമായിരുന്നു. പിന്നെ വിതരണവും ശരിയായി നടന്നില്ല. പരസ്യങ്ങളും താളം തെറ്റി. ഇതൊക്കെയാണ് ആ സിനിമ തിയ്യേറ്ററില്‍ കാലിടറിയത്. unnamed (4)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)