സൂപ്പര്‍ താരം ജയന്‍ അമേരിക്കയിലോ, അതോ വേഷം മാറി സന്യാസിയായി ഏതോ ആശ്രമത്തിലോ; ഹെലികോപ്റ്റര്‍ അപടകസമയത്ത് ദൃക്‌സാക്ഷി ആയിരുന്ന കോളിളക്കത്തിന്റെ സഹ സംവിധായകന്‍ സോമന്‍ അമ്പാട്ട് വെളിപ്പെടുത്തുന്നു

[caption id="attachment_254959" align="alignleft" width="150"]ഈപ്പന്‍ തോമസ്‌ ഈപ്പന്‍ തോമസ്‌
[/caption]"ജയൻ അമേരിക്കയിൽ, ജയൻ വേഷം മാറി സന്യാസിയായി ഏതോ ആശ്രമത്തിൽ ഇന്നും ജീവിക്കുന്നു,ജയൻ അമ്മയ്ക്ക് മുടങ്ങാതെ കത്തെഴുതുന്നു". ജനപ്രിയ നായകനായിരുന്ന ജയന്റെ ദാരുണാന്ത്യത്തിനു ശേഷം ധാരാളം ഊഹാപോഹങ്ങൾ നാട്ടിൽ പ്രചരിച്ചിരുന്നു. അന്ന് ആ ഹെലികോപ്റ്റർ അപടകസമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന ജയനെ ആശുപത്രിയിലെത്തിച്ചവരിൽ പ്രധാനിയും കോളിളക്കത്തിന്റെ സഹസംവിധായകനുമായിരുന്ന പ്രസിദ്ധ സംവിധായകൻ ഇപ്പോൾ പ്രവാസിയായ സോമൻ അമ്പാട്ട്. അന്നത്തെ സംഭവങ്ങളോടൊപ്പം തന്റെ സിനിമാ ജീവിതത്തെപ്പറ്റിയും ഓർക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായ സൂപ്പർ സ്റ്റാർ ജയന്റെ മരണത്തെപ്പറ്റിയാണ് ആദ്യം. മദ്രാസിൽ നിന്നും അല്‍പമകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയർപോർട്ടിൽ വച്ചാണ് ഡയറക്ടർ പിഎൻ സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്.അതിൽ സഹസംവിധായകനായിരുന്നു ഞാൻ, ഹെലികോപ്റ്ററിൽ ഒന്നരയാൾ പൊക്കത്തിൽ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീൻ, കോപ്റ്ററിൽ ചാടിപ്പാടിക്കുക,വിടുക അതായിരുന്നു പ്ലാൻ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയൻ സ്വാഭാവിതയ്ക്കു വേണ്ടി ഹെലികോപ്റ്ററിൽ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാൻ എന്തു കൊണ്ടോ സാധിച്ചില്ല. ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലൻസ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും..... പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്ന് മദ്രാസിൽ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു ആശുപത്രിയിലെത്താൻ വളരെ വൈകി.. ആശുപത്രിയിൽ വേഗമെത്തിയിരുന്നെങ്കിൽ പ്രതീക്ഷയുണ്ടായിരുന്നു. ICU വിൽകയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല..... jayan-death-800x510 സംവിധായകനെന്ന നിലയിൽ - സിനിമാ ജീവിതത്തെപ്പറ്റി. ആദ്യമായി സ്വതന്ത്ര സിനിമാ സംവിധായകനായത് 'ആയിരം അഭിലാഷങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി, സോമൻ, സുകുമാരൻ, ശങ്കരാടി, മാള, സ്വപ്ന, ജഗതി, മേനക. മുതലായവർ അഭിനയിച്ച ചിത്രം രണ്ടാമത്തെ ചിത്രം മോഹൻലാൽ, സറീനാ വഹാബ്,നെടുമുടി വേണു, ബാലതാരമായി മീന, സത്താർ, മുതലായവർ അഭിനയിച്ച 'മനസ്സറിയാതെ ' എന്ന സസ്പെൻസ് ത്രില്ലർ ചിത്രം അന്നത് ഗിരീഷ് കർണ്ണാട് ചെയ്ത ഒരു ചിത്രത്തിന്റെ പകർപ്പവകാശം വാങ്ങി ചെയ്ത പടമാണ് പിന്നീടാണറിഞ്ഞത് അത് കൊറിയൻ ചിത്രമായ suspect X ആണ് അതിന്റെ മൂലകഥാചിത്രമെന്നത്, ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം 'ദൃശ്യ'മെന്ന പേരിൽ അത് പുനർജനിച്ചു. അടുത്ത പടം 'ഒപ്പം ഒപ്പത്തിനൊപ്പം' മോഹൻലാൽ, ശങ്കർ, മാള, മേനക മുതലായവർ അഭിനയിച്ച ചിത്രം. ബോക്സോഫീസ് ഹിറ്റായ ചിത്രം. പിന്നീട് 'അഗ്നി മുഹൂർത്തം ' രതീഷ്, ഉർവ്വശി, ജോസ് പ്രകാശ്, മാമുക്കോയ, ശങ്കരാടി മുതലായരെ അണിനിരത്തി ചെയ്ത സിനിമ . എങ്ങനെ പ്രവാസിയായി. എന്നും മാറോടണയ്ക്കാൻ എന്ന ജോയ് സി യുടെ കഥ സിനിമയാക്കാനുള്ള പണികളെല്ലാം പൂർത്തിയാക്കിയപ്പോഴാണ് ഷാർജയിൽ ഒരു വേക്കൻസി ലഭിച്ചത് ഫാമിലിമാൻ എന്ന നിലയിൽ അത് സ്വീകരിച്ചിവിടെ വന്നു. പക്ഷേ ഉറുദു അറിയില്ല എന്ന കാരണത്താൽ ആ ജോലി ലഭിച്ചില്ല. അപ്പോഴാണ് പനമ്പള്ളി ഗോവിന്ദമേനോന്റെ മകൻ ശ്രീധരമേനോൻ ദുബായ് ഡിഫൻസിൽ കലാജീവിതത്തിൽ നിന്ന് ഡ്രൈ ജീവിതത്തിലേക്ക്. വീണ്ടും യുഎഇയിൽ കലാലോകത്തേക്ക്. അങ്ങനെയിരിക്കുമ്പോൾ ഇവിടെ റേഡിയോ തുടങ്ങാനുള്ള പ്രപ്പോസൽ വന്നു. ഞങ്ങൾ ചിലർ ചേർന്ന് റേഡിയോ തുടങ്ങി. കെ. പി. കെ വേങ്ങര, K. P.അബ്ദുല്ല, SV ഇക്ബാൽ, EM ഹാഷിം , K. ശശികുമാർ പിന്നെ ഞാനും കൂടി റാസൽഖൈമ റേഡിയോ തുടങ്ങി.റേഡിയോയിൽ ആദ്യമായി പ്രക്ഷേപണം ചെയ്ത ഗാനം ഹർഷ ബാഷ്പത്തിലെ 'ആയിരം കാതമകലെയാണെങ്കിലും, ആദ്യ 'ഇന്റർവ്യൂ എന്നെ ഇന്റർവ്യൂ ചെയ്തതും. 18870221_10213528968003362_1457877162_oഇപ്പോൾ വരുന്ന ചിത്രങ്ങളെപ്പറ്റി. ഇന്ന് ചിത്രങ്ങളിൽ അച്ഛനുമമ്മയുമില്ല, സെന്റിമെന്റ്സ് ഇല്ല, പത്രവാർത്തകൾ എല്ലാം നെഗറ്റീവ് വാർത്തകൾ അതു കൊണ്ട് തന്നെ ആ തരം കഥകൾ. പിന്നെ ടെക്നോളജി മാറി അതിന്റെ സഹായം ധാരാളമായി പുതു സിനിമയ്ക്ക് ലഭിക്കുന്നു, അതൊക്കെ നല്ലതു തന്നെ. ശരിക്കും ചിത്രങ്ങൾക്ക് കോടികളുടെ ആവശ്യമില്ല എന്നതാണ് എന്റെ മതം.45000 Feet ആണ് ഞാൻ മാക്സിമം ഷൂട്ട് ചെയ്യുന്നത്, ദുർവ്യയം ഞാൻ ഇഷ്ടപ്പെടുന്നില്ല. അന്നും എന്റെ ചിത്രങ്ങൾ .15 ഓ16 ഓ ദിവസങ്ങൾ മാത്രമേ ഷൂട്ട് ചെയ്യാറുള്ളൂ. പ്ലാൻ ചെയ്ത് അനാവശ്യ ചിലവുകൾ ഒഴിവാക്കി നല്ല ഔട്ട്പുട്ട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം, അതാണ് വേണ്ടത് അല്ലാതെ നിർമ്മാതാവിന്റെ കൈയ്യിലെ കാശു മൊത്തം തീർത്ത് അദ്ദേഹത്തെ കണ്ണീരിലാക്കുന്ന പരിപാടി ഞാൻ ചെയ്യാറില്ല. സിനിമാസംഘടനകളെപ്പറ്റി.വിവാദങ്ങൾക്ക് താല്പര്യമില്ല എങ്കിലും. ഞാൻ പല സംഘടനകളിലും മെമ്പറാണ് അഭിപ്രായം തുറന്നു പറയാറുണ്ട് അതുകൊണ്ടുതന്നെ ചില ബ്ലാക്ക്മാർക്കുകളും ലഭിക്കാറുണ്ട്. ഈയിടെ തന്നെ ഒരു സിനിമാ ടെക്നീഷ്യൻ ക്രിട്ടിക്കലായി ആശുപത്രിയിലാണ് എന്നു മെസേജ് വന്നു.ഞാൻ പറയുകയാണെങ്കിൽ അങ്ങനെയൊരു മെസേജിന്റെ കാര്യമില്ല നൂറു കോടിയും അമ്പതു കോടിയും നേടിയ ചിത്രങ്ങൾ ഇവിടെയുണ്ട് കേവലം ലാഭക്കണക്കുകൾ മാത്രം കാട്ടി പോവുകയല്ല പ്രവർത്തകരും സംഘടനയും ചെയ്യേണ്ടത്. സഹായം ചെയ്യുക എന്നത് മാനുഷികമായ ഒരു രീതിയിലൂടെ കാണുക. ഒപ്പം ഫിലിം ടെക്നീഷ്യൻസിനെയും മറ്റുള്ളവരെയും ചെറിയ സമ്പാദ്യ ശീലമുള്ളവരാക്കുക അതൊക്കെ സംഘടനകൾ മുൻകൈയ്യെടുത്താൽ സാധിക്കും പല തരത്തിലുള്ള സേവിംഗ് സ്ക്കീം ഉദാ:-ഓപ്പറേറ്റീവ് സൊസൈറ്റി നിലയിലുള്ള ചില സ്ഥാപനങ്ങൾ അംഗങ്ങൾക് ഒരു സ്ഥിരവരുമാന മാർഗ്ഗവുമാകും. ലാഭം കിട്ടുന്നവർ ധൂർത്ത് നടത്താതെ അങ്ങനെയും ചിലത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭാവി പരിപാടികൾ: ഒരിക്കലും ഒരു കലാകാരന് വെറുതെയിരിക്കാൻ സാദ്ധ്യമല്ല.പുതിയ ടെക്നോളജിയിൽ പഴയ പ്രവർത്തിപരിചയം മുതലാക്കി തീർച്ചായും ഒരു ലോ ബഡ്ജറ്റ് ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് അതിന്റെ ചില ജോലികളിലുമാണ്. ഒപ്പം കലയ്ക്കും സംഗീതത്തിനും പ്രാമുഖ്യം നല്കുന്ന ഇൻസൈറ്റ് എന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ദുബായിൽ നടത്തുന്നു. [video id="30oWrnyLAOY" type="youtube" width="" height="320"] (ഇൻറർവ്യൂ തയ്യാറാക്കിയത്: ഈപ്പൻ തോമസ്, ഫോട്ടോ വീഡിയോ: ബിനു ബാലന്‍. ഫൂട്ടേജ് എഡിറ്റര്‍: എഡ്ഡി ജോണ്‍.)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)