‘തിലകനില്‍ കണ്ട പ്രതിഭ എനിക്ക് ചെമ്പന്‍ വിനോദില്‍ കാണാന്‍ കഴിയുന്നുണ്ട്’; സംവിധായകന്‍ ജോഷി

മലയാള സിനിമയില്‍ അഭിനയത്തിന്റെ കുലപതിയും പെരുന്തച്ചനുമാണ് തിലകന്‍. അദ്ദേഹം പകര്‍ന്നാടിയ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസില്‍ നിലനില്‍ക്കുന്നവയാണ്. അദ്ദേഹത്തിന് പകരം വെക്കാന്‍ മലയാള സിനിമയില്‍ മറ്റൊരു നടനില്ല എന്നു വേണം പറയാന്‍. എന്നാല്‍ ഇപ്പോള്‍ നടന്‍ ചെമ്പന്‍ വിനോദിനെ തിലകനോട് ഉപമിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോഷി.

‘ഒരു സിനിമ ബോധ്യപ്പെട്ട ശേഷം മാത്രമേ ചെമ്പന്‍ വിനോദ് അതില്‍ അഭിനയിക്കൂ. അതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ കാണാന്‍ എനിക്ക് കഴിയുന്നുണ്ട്’ എന്നാണ് സംവിധായകന്‍ ജോഷി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ജോഷിയുടെ പുതിയ ചിത്രമായ ‘പൊറിഞ്ചു മറിയം ജോസി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദാണ്. നൈല ഉഷ, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഓഗസ്റ്റ് 15ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version