വിക്രം നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘കദാരം കൊണ്ടാന്‍’. ചിത്രത്തിന് ഇപ്പോള്‍ മലേഷ്യന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം എന്നാണ് മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. ഇതേ തുടര്‍ന്നാണ് ചിത്രം നിരോധിച്ചിരിക്കുന്നത്.
രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത ചിത്രത്തില്‍ പൂജാ കുമാറും അക്ഷരഹാസനുമാണ് നായികമാര്‍. മലയാളി താരം ലെനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റ് ആയിട്ടാണ് വിക്രം എത്തിയത്.
Discussion about this post