വിക്രം നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘കദരം കൊണ്ടാന്’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിക്രമിന്റെ അടുത്ത ചിത്രങ്ങള്‍ മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്വന്’, ആര്‍എസ് വിമല്‍ ഒരുക്കുന്ന ‘കര്ണന്’ എന്നിവയാണ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം തിരുവനന്തപുരത്ത് എത്തിയിരുന്നു.
താന്‍ ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കര്‍ണനി’ല്‍ അഭിനയിക്കാന്‍ താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് താരം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. ഡേറ്റിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ചിത്രം നീളുന്നതെന്നും മണി രത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന്’ ശേഷം ‘കര്‍ണന്റെ’ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞു.
താന്‍ വലിയൊരു കമല്ഹാസന് ആരാധകനാണെന്നും അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രം എന്നതായിരുന്നു ‘കദരം കൊണ്ടാനി’ലേക്കുള്ള ഏറ്റവും വലിയ ആകര്‍ഷണമെന്നും വിക്രം പറഞ്ഞു. കമല്‍ഹാസന്റെ മകള്‍ അക്ഷരഹാസനാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റ് ആയിട്ടാണ് വിക്രം എത്തിയത്.
Discussion about this post