‘ജൂണ്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജിഷ വിജയന് നായികയായി എത്തുന്ന ചിത്രമാണ് ‘ഫൈനല്‍സ്’. ചിത്രം ഓണത്തിന് തീയ്യേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഒളിംപിക്സിനു തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്. സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന് നടി മുത്തുമണിയുടെ ഭര്‍ത്താവായ പിആര്‍ അരുണാണ്.
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ടിനി ടോം,സോനാ നായര്‍ എന്നിവരാണ് ചിത്ത്രതിലെ മറ്റ് പ്രധാന താരങ്ങള്‍. മണിയന് പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോന് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നടി പ്രിയ വാര്യര്‍ ഈ ചിത്രത്തിലൂടെ ആണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
Discussion about this post