2013 ല്‍ രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഭാഗ് മില്‍ഖ ഭാഗ്. ഇന്ത്യയുടെ പറക്കും സിംഗ് എന്ന് അറിയപ്പെട്ടിരുന്ന മില്‍ഖാ സിംഗിന്റെ ജീവചരിത്രമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ മില്‍ഖാ സിംഗിനെ അവതരിപ്പിച്ചത് ഫര്ഹാന് അക്തര്‍ ആയിരുന്നു. താരത്തിന് ഒരുപാട് പ്രശംസകള്‍ ലഭിച്ച കഥാപാത്രം കൂടിയായിരുന്നു ഇത്. സോനം കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിട്ടിരിക്കുന്ന അവസരത്തില്‍ ചിത്രത്തെ ഇത്ര അധികം സ്നേഹിച്ചതിന് ആരാധകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം.
‘ഭാഗ് മില്‍ഖ ഭാഗ് വന്നിട്ട് ആറ് വര്‍ഷം പിന്നിടുന്നു. ചിത്രം എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഞങ്ങളുടെ സിനിമയോട് കാണിച്ച സ്നേഹത്തിന് എല്ലാവരോടും നന്ദി’ എന്നാണ് ട്വിറ്ററില്‍ ഫര്ഹാന് അക്തര്‍ കുറിച്ചത്.
6 years since #bhaagmilkhabhaag came along and changed my life.. heart is filled with gratitude for all the love you have shown and continue to show our film. Big big hug. @rakeyshommehra @prasoonjoshi_ @sonamkapoor @divyadutta25 @shankarehsaanloy @samir_jaura @JeevMilkhaSingh pic.twitter.com/NQFtmUGIOc
— Farhan Akhtar (@FarOutAkhtar) July 12, 2019
Discussion about this post