ജയറാം നായകനായി തീയ്യേറ്ററുകളിലെത്താന്‍ പോവുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. ഈ ചിത്രത്തിലൂടെ ആണ് തമിഴകത്തിന്റെ മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ മലയാള അരങ്ങേറ്റവും. സനില്‍ കളത്തിലാണ് ചിത്രത്തിന്റെ സംവിധായകന്. വിജയ് സേതുപതിയെ കുറിച്ച് മനസുതുറക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്.
‘അദ്ദേഹം ഭയങ്കര രസമുള്ളയാളാണ്. ചിലപ്പോള്‍ അദ്ദേഹം വേറൊരു സ്പീഷ്യസ് മനുഷ്യന് ആണെന്ന് വരെ തോന്നിപ്പോകും. മനുഷ്യന്മാരുടെയിടയില്‍ വേറൊരാള്. എന്ത് ഡൗണ്‍ ടു എര്‍ത്ത് മനുഷ്യനാണ്. നമ്മള് അറിയാതെ തന്നെ അദ്ദേഹത്തെ സ്നേഹിച്ചുപോകും. എപ്പോഴും കൂടെയുള്ള സുഹൃത്തിനെ പോലെയൊക്കെ അദ്ദേഹം അടുത്ത് ഉള്ളപ്പോള്‍ തോന്നിപ്പോകും. എപ്പോഴും നമ്മുടെ കൂടിയുണ്ടാകുമെന്ന് തോന്നുന്ന പോലെയുള്ള ഒരാളാണ്. അദ്ദേഹം ഷൂട്ടിനായി ഇവിടെ എറണാകുളത്ത് വരികയായിരുന്നു’ എന്നാണ് സമയം മലയാളവുമായുള്ള അഭിമുഖത്തില്‍ സനില്‍ പറഞ്ഞത്.
ആത്മീയയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്, കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എജി നിര്‍മ്മിച്ച ചിത്രം ജൂലൈ 12 ന് തീയ്യേറ്ററുകളിലെത്തും.
Discussion about this post