കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ ബോഡി നടന്നത്. യോഗത്തിനിടയില്‍ നടന്ന രസകരമായ ഒരു സംഭവം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന് ബാല. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
‘വേദിയില്‍ ലാലേട്ടന് സംസാരിക്കുകയാണ്. ഞാന്‍ നോക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന നാദിര്‍ഷ പെന്‍സിലെടുത്ത് ലാലേട്ടനെ വരയ്ക്കുന്നു. വെറും ഒരു മിനിറ്റിനുള്ളില്‍ അദ്ദേഹം അത് പൂര്‍ത്തിയാക്കുകയും ചെയ്തു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. വലിയൊരു കലാകാരനെ മാത്രമല്ല വലിയൊരു ആരാധകനെ കൂടിയാണ് അതിലൂടെ കാണാന്‍ സാധിച്ചത്’ എന്നാണ് ബാല ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post