കൊച്ചി: അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കും. അമ്മയുടെ നേതൃനിരയില്‍ കൂടുതല്‍ വനിതകളെ ഉള്‍ക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാര്‍ഷിക പൊതുയോഗത്തിന്റെ പ്രധാന അജണ്ട.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അമ്മയുടെ നിര്‍ണ്ണായക യോഗം ചേരുന്നത്. ഇന്നലെ നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭരണ-ഘടനാ ഭേദഗതിയെ കുറിച്ചുള്ള ചര്‍ച്ച നടന്നത്. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കി വെക്കുന്നതിലാണ് ഇന്നത്തെ പ്രധാന ചര്‍ച്ചയില്‍ നടക്കും.
സംഘടനയില്‍ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സംഘടനയില്‍ അംഗത്വമുള്ള താരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post