ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്വ്വന്’. ഇത്തവണ ചിത്രത്തിലെ നായകന് മമ്മൂട്ടിയാണ്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
തന്റെ ചിത്രത്തില്‍ പ്രിയ കൂട്ടുകാരന് ധര്മ്മജന് അഭിനയിക്കാന്‍ എത്തിയ വിവരം വളരെ രസകരമായ കുറിപ്പിലൂടെയാണ് പിഷാരടി പങ്കുവെച്ചത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ധര്മ്മജന് പിഷാരടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത്. ഇതാണ് രസകരമായ കുറിപ്പിലൂടെ പിഷാരടി പങ്കുവെച്ചത്.
ചിത്രത്തില്‍ മമ്മൂട്ടി ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക.
രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
തിരക്കഥ
ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മു എത്തി. ഹാസ്യങ്ങള്‍ അവതരിപ്പിച്ചതും പരിഹാസങ്ങളാല്‍ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോള്‍ ധര്‍മജനോടയി മമ്മൂക്കയുടെ കമെന്റ് ‘സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല’ ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന മഹാനടന് ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍..ധര്മജന് പറഞ്ഞു ‘നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ്. പ്രേക്ഷകരും കാലവും ദൈവവും ചേര്‍ന്നെഴുതിയ തിരക്കഥ
Discussion about this post