കലങ്ങി മറിഞ്ഞ പുഴയില്‍ കുട്ടിയുമായി എടുത്ത് ചാടി ടൊവീനോ; വീണ്ടും ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ സാഹസികത, വൈറലായി വീഡിയോ

ഇപ്പോഴിതാ വീണ്ടും സാഹസികത നിറഞ്ഞ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് ടൊവീനോ തോമസ്

കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവീനോയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റത്. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.

എന്നാല്‍ ടൊവീനോ തന്നെ ആരുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ട് തനിക്ക് കാര്യമായ പരിക്കേറ്റില്ല എന്ന് പറഞ്ഞതിന് ശേഷമാണ് ആരാധകര്‍ക്ക് സമാധാനമായത്.

ഇപ്പോഴിതാ വീണ്ടും സാഹസികത നിറഞ്ഞ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് ടൊവീനോ തോമസ്. കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയിലേക്ക് തീ പിടിച്ച വസ്ത്രത്തോടെ ചാടുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രീകരണം കാണാന്‍ ചെന്ന ആരോ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണിത്.

Exit mobile version