ഒത്തിരി തിരക്കുണ്ടെങ്കിലും ഓരോ ആരാധകനൊപ്പവും സന്തോഷത്തോടെ ഫോട്ടോ എടുക്കാന്‍ തയ്യാറാകുന്ന മാന്ത്രികനാണ് മോഹന്‍ലാലെന്ന് അജു വര്‍ഗീസ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു മലയാളസിനിമാതാരം അജു വര്‍ഗീസ്.
തിരക്കുള്ള ആളാണ് മോഹന്‍ലാല്‍. ഒരുപാട് ഫോണ്‍ കോളുകളും, മീറ്റിങ്ങുകളും, ഷൂട്ടിംഗും, യാത്രകളും… അങ്ങനെ കുറെ തിരക്കുകളിലേക്കാണ് കുറെ വര്‍ഷങ്ങളായി അദ്ദേഹം ഉറക്കമുണരുന്നത്. പക്ഷേ ഈ തിരക്കുകളൊന്നും അദ്ദേഹം പുറത്ത് കാണിക്കില്ല. ആരാധകരെ കാണാനും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തുന്ന ഒരു മാന്ത്രികനാണ് മോഹലന്ലാലെന്ന് അജു പറയുന്നു.
വളരെ ശാന്തതയോടെ മുഖത്തെ പുഞ്ചിരി മായാതെ ആരാധകരെ സന്തോഷിപ്പിക്കുന്ന ലാലേട്ടന് ഒരത്ഭുതമാണ്. അദ്ദേഹത്തെ ഞാന്‍ മാന്ത്രികന് എന്നുതന്നെയാണ് വിളിക്കുക. മോഹന്‍ലാലിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ച അജു ലൊക്കേഷന്‍ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ വരുന്നതിന്റെ, താന്‍ എടുത്ത ടൈം ലാപ്സ് വീഡിയോ ആണ് ഇത്. 35 പേരെ എടുത്തപ്പോള്‍ താന്‍ നിര്‍ത്തി. ഏകദേശം 350ലധികം പേര് ഇങ്ങനെ വന്നു ഫോട്ടോ എടുത്തുപോയിട്ടുണ്ടാകുമെന്ന് താരം പറയുന്നു.
Discussion about this post