നടന് ടോവിനോ തോമസ് തന്റെ പുതിയ സിനിമ അനൗണ്‍സ് ചെയ്തു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യാകും തന്റെ അടുത്ത പടമെന്ന് ടോവിനോ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടോവിനോ പുതിയ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്.
‘കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെവിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും’ എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ടോവീനോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. തന്റെ സ്വപ്ന പ്രോജക്ടാണ് ഇതെന്നും ടോവീനോ പറയുന്നു.
ക്വീന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഡിജോ. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ദാദാസാഹിബ്, ശിക്കാര്‍, നടന് തുടങ്ങിയ സിനിമകള്‍ രചിച്ച തിരക്കഥാകൃത്താണ് അദ്ദേഹം. ജേക്സ് ബിജോയ് ആണ് സംഗീതം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.
Discussion about this post