ഇടവേളയ്ക്ക് ശേഷം വീണ്ടും അനുഷ്ക എത്തുന്നു. മാധവനുമയാണ് ഇത്തവണ എത്തുന്നത്. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
സൈലന്‍സ് എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുഎസ്സില്‍ ആയിരിക്കും ചിത്രം ഭുരിഭാഗവും ചിത്രീകരിക്കുക. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. തന്റെ പ്രായത്തിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് അനുഷ്ക മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.
നടന്മാര്ക്കെല്ലാം പ്രായം കുറഞ്ഞവരെയാണ് ആവശ്യമെന്നും, അഭിനയമികവ് ഉണ്ടായിട്ടും പ്രായകൂടുതല്‍ എന്നതിന്റെ പേരില്‍ അവഗണിക്കുന്നുവെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. അതിനാല്‍ ചലചിത്ര രംഗത്തോട് വിടപറയുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അനുഷ്കയുടെ രണ്ടാം വരവ്.
Discussion about this post