കേരളം അതിജീവിച്ച നിപ്പാ വൈറസിന്റെ കഥ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന് ആഷിക്ക് അബു. ‘വൈറസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതേസമയം സിനിമയില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ച കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളെ സംവിധായകന് ആഷിക്ക് അബുവിന് ചൂണ്ടിക്കാണിച്ച് അവരെ കുറിച്ച് പറഞ്ഞ് കൊടുത്തത് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ്. ഒരു അഭിമുഖത്തിലാണ് ആഷിക്ക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘ചിത്രത്തിന്റെ ആശയത്തെ കുറിച്ച് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഒന്നര മണിക്കൂര്‍ ഇരുന്ന് ടീച്ചറോട് മുഴുവന്‍ കാര്യങ്ങളും പറഞ്ഞു. ഓരോ ആളുകളെയും ഹാന്‍ഡ്പിക് ചെയ്ത് ക്യാരക്ടേഴ്സ് പറഞ്ഞു. കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെ കുറിച്ച് പറഞ്ഞു തന്നത് ടീച്ചറാണ്. ഒരിക്കലും ഞാനാണിതിന്റെ ആളെന്ന് ടീച്ചര്‍ പറഞ്ഞിട്ടില്ല. സിനിമ ശാസ്ത്രീയമായിരിക്കണമെന്നും ഒരിക്കലും ഇതൊരു ഡോക്യുമെന്ററി ആകരുതെന്നും ടീച്ചര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു’ എന്നാണ് ആഷിക്ക് അഭിമുഖത്തില്‍ പറഞ്ഞത്.
റിമാ കല്ലിങ്കല്‍, രേവതി, പാര്‍വതി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, ടൊവീനോ തോമസ്, ആസിഫ് അലി, റഹമാന്, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Discussion about this post