ഈസ്റ്റ് കോസ്റ്റ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ദേശീയ അവാര്‍ഡ് ജേതാവും ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ കൈയിലെടുത്ത സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്.
എസ് എല്‍ പുരം ജയസൂര്യ തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്തിരിക്കുന്നത് സുഭാഷ് ആണ്. അനില്‍ നായര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സന്തോഷ് വര്‍മയും ഈസ്റ്റ് കോസ്റ്റ് വിജയനും എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം നല്കിയിരിക്കുന്നു. ഗാനങ്ങള്‍ പാടിയിരിക്കുന്നത് യേശുദാസ്, പി ജയചന്ദ്രന്, ശ്രേയ ഗോഷല്‍ തുടങ്ങിയവരാണ്.
Discussion about this post