തന്നെ ട്രോളാന്‍ ഒരു ട്രോളന്മാരുടെയും ആവശ്യമില്ലെന്ന് തെളിയിച്ച താരമാണ് രമേശ് പിഷാരടി. ട്രോളന്മാരെക്കാള് മികച്ച ട്രോളുകളാണ് താരം തന്നെ തന്റെ ചിത്രങ്ങള്‍ക്ക് നല്‍കാറുള്ളത്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സംഗീത സംവിധായകന് ദീപക് ദേവിനും ഒപ്പമുള്ള പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പിഷാരടി സംസാരിക്കുന്നത് വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്ന ദീപക് ദേവിന്റെ ചിത്രം പിഷാരടി ഷെയര്‍ ചെയ്തിരിക്കുന്നത് ‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’ എന്ന തലക്കെട്ടോടെയാണ്. നാളെ സ്കൂളിന് അടുത്തുള്ള പറമ്പില്‍ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുകയാണ് എന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്വന്’ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് പിഷാരടിയിപ്പോള്‍. കലാദാസന്‍ ഉല്ലാസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
Discussion about this post