ഈ അടുത്ത കാലത്ത് തമിഴില്‍ ഹിറ്റായ ചിത്രമാണ് ’96’. വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും അതുപോലെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയവയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ തന്റെ പഴയ പാട്ട് ഉപയോഗിച്ചതിനെ വിമര്‍ശിച്ച് ഇളയരാജ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന് ഗോവിന്ദ് വസന്ത. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഇളയരാജയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോള്‍ എന്നോട് ചോദിച്ചാല്‍ കിടിലന്‍ താന്‍ നല്ല കിടിലന്‍ പടം തരില്ലേ എന്നാണ് ഗോവിന്ദ് കുറിച്ചത്. ‘കഷ്ടപ്പെട്ട് ദിവസവും ജിമ്മില്‍ പോയി മസിലും ഉണ്ടാക്കി നില്ക്കുമ്പോള് പഴയ ഊതികെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോടു ചോദിച്ചാല്‍ ഞാന്‍ കൊടുക്കില്ലെ ഷര്‍ട്ടിടാത്ത നല്ല ക്ലീന്‍ സാധനം. ഇത് പഴയതു തന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു’ എന്നാണ് ഗോവിന്ദ് ഫേസ്ബുക്കില്‍ കുറിച്ചത്.
സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തത് കൊണ്ടാണ് പഴയ ഹിറ്റ് ഹാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്നാണ് ഇളയരാജ പറഞ്ഞത്. 96 ല്‍ നായിക പാടിയ പാട്ട് ഇളയരാജയുടെ പഴയ ഹിറ്റ് ഗാനമല്ലെ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഒരു പ്രത്യേക കാലഘട്ടത്തില്‍ കഥ നടക്കുന്നത് കൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല, അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാല്‍ നേരത്തേ ഹിറ്റായ ഒരു പാട്ട് അവര്‍ ഉപയോഗിക്കുന്നത്. മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post