ഒരു ഇടവേളക്ക് ശേഷം വേറിട്ട ലുക്കുമായി ആരാധകരുടെ മുന്നില്‍ എത്തുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ
ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത്വിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത പോലൊരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.
നടനും സംവിധായകനുമായ പ്രേക്ഷകരുടെ ഇഷ്ടതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രംകൂടിയാണ് ബ്രദേഴ്സ് ഡേ. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ബാറില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജിനൊപ്പം മഡോണ സെബാസ്റ്റ്യന്‍, വിജയരാഘവന്, കോട്ടയം നസീര്‍, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരുമുണ്ട്. സംവിധാനത്തിനൊപ്പം കലാഭവന്‍ ഷാജോണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
ചിത്രം ഓണം അടുപ്പിച്ച് തീയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വേള്‍ഡ് വൈഡ് ഫിലിംസാണ് ചിത്രം ജിസിസി സെന്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ തമിഴ് നടന് പ്രസന്നയും അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തമിഴ് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രസന്നയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരിക്കുമിത്. ഏറെ കാലത്തിന് ശേഷം പൃഥ്വിരാജ് ഇത്തരമൊരു സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു കിടിലന്‍ ഐറ്റമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
Discussion about this post