തമിഴകത്തിന്റെ താരം ജ്യോതിക കരുത്തുറ്റ കഥാപാത്രവുമായി പ്രേക്ഷക മുന്നിലേക്ക്. കല്യാണ്‍ സംവിധാനം ചെയ്യുന്ന ജാക്പോട്ട് എന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് ജ്യോതിക എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജ്യോതികയെ കുടാതെ മലയാളത്തിന്റെ പ്രിയതാരവും സംവിധായികയുമായ രേവതിയും പോലീസ് ഉദ്യോഗസ്ഥയായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.
ആര് എസ് അനന്ദകുമാര് ഛായാഗ്രഹണും വിജയ് വേലുകുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കും. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതമൊരുക്കുന്നത്. സൂര്യയുടെ മേല്‍നോട്ടത്തിലുള്ള 2ഡി എന്റര്ടെയിന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ രാജശേഖര്‍ പാണ്ഡ്യനാണ് 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ സഹനിര്‍മ്മാതാവ്.
ജെജെ ഫ്രെഡ്രിക് സംവിധാനം ചെയ്യുന്ന മറ്റൊരുചിത്രത്തില്‍ കൂടി ജ്യോതിക കരാറായിട്ടുണ്ട്. ഭാരതിരാജ, ഭാഗ്യരാജ്, പാര്ത്ഥിപന് എന്നിവരും ഈ ചിത്രത്തിലുണ്ട്.
Discussion about this post