ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു മധു സി നാരായണന് സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’. ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍, റിയ എന്നിവരാണ് ചിത്രത്തില്‍ അണിനിരന്നത്.
പ്രേക്ഷക ഹൃദയം കവര്‍ന്ന കുമ്പളങ്ങി നൈറ്റ്സിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ശ്യാം പുഷ്കരനാണ്. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് യാതൊരു പ്രൊമോഷന് പരിപാടികളും നടത്താതെയാണ് ചിത്രം തീയ്യേറ്ററിലെത്തിയത്. പടം കണ്ട് ഇറങ്ങിയ പ്രേക്ഷകരാണ് ചിത്രത്തിന്റെ പ്രചാരകര്‍ ആയി മാറിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം നേടിയത്.
ഫെബ്രുവരി ഏഴിനാണ് ചിത്രം തീയ്യേറ്ററിലെത്തിയത്. ഇപ്പോഴും ചിത്രം തീയ്യേറ്ററില്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹര ദൃശങ്ങള്‍ പിറന്നതിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. നാലര മിനിറ്റ് ഉള്ള വീഡിയോയില്‍ ചിത്രത്തിലെ പ്രധാന ഭാഗങ്ങളുടെ മേക്കിംഗ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post