പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം ‘ലൂസിഫര്‍’ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ കുതിപ്പ് നാട്ടില്‍ മാത്രമല്ല വിദേശത്തും ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ലൂസിഫര്‍. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ നൂറുകോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശത്തും മികച്ച പ്രതികരണവുമായി ചിത്രത്തിന്റെ മുന്നേറ്റം.
ലോകമെമ്പാടുമായി നാലായിരത്തിലധികം തീയ്യേറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. യുഎസില്‍ ചിത്രം കളക്ട് ചെയ്തത് 3.48 കോടിയും കാനഡയില്‍ 81.75 ലക്ഷവും യുകെയില്‍ 2.30 കോടിയും ഓസ്ട്രേലിയയില്‍ 66.75 ലക്ഷവും ന്യൂസിലാന്റില്‍ 36.28 രൂപയുമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
മോഹന്‍ലാല്‍ സ്റ്റീവന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തിയത്. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവീനോ തോമസ്, സായ്കുമാര്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഷാജോണ്‍, നന്ദു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മാര്‍ച്ച് 28 നാണ് തീയ്യേറ്ററിലെത്തിയത്.
Discussion about this post