വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവറില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധേയമാകുന്നു, ന്യൂയോര്‍ക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയില്‍ സുഹൃത്തുക്കള്‍ ഒരുക്കിയ ബ്രൈഡല്‍ ഷവറിലാണ് താരം തിളങ്ങിയത്. തൂവെളള വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. 4.4 ലക്ഷം വില വരുന്ന വസ്ത്രത്തോടൊപ്പം പ്രിയങ്ക അണിഞ്ഞത് 9.5 കോടിയുടെ ജുവലറി കാഴ്ചയ്ക്ക് സിമ്പിളായി തോന്നിച്ച ആഭരണങ്ങളുടെ മൊത്തം വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍
ഏകദേശം എട്ടു കോടിയോളം രൂപ വില വരുന്ന ടിഫാനി ആഭരണങ്ങളാണ് ബ്രൈഡല്‍ ഷവറിന് പ്രിയങ്ക ധരിച്ചിരുന്നത്. 2.1 കോടി വില വരുന്ന എന്‍ഗേജ്മെന്റ് മോതിരം കൂടി ഉള്‍പ്പെടുത്തിയാല്‍ 9.5 കോടിയോളം വില വരും ഈ ആഭരണങ്ങള്‍ക്ക്. പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 100 പേര് ബ്രൈഡല്‍ ഷവറില്‍ പങ്കെടുത്തു. അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post