പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. നേരത്തെ പ്രിയാവാര്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു, തുടര്‍ന്ന് ഒട്ടേറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ചിത്രത്തിന്റെ ടീസറും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയാണ് വിവാദങ്ങള്‍ ആളിക്കത്തിയത്.
ഇപ്പോള്‍ വീണ്ടും പ്രിയയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ടീസറില്‍ തന്നെ അതീവഗ്ലാമറസായിട്ടാണ് പ്രിയ എത്തുന്നതെന്ന് കാണിച്ചിരുന്നു. അതേസമയം, അന്തരിച്ച നടി ശ്രീദേവിയെ അപമാനിക്കുകയാണെന്ന് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും ടീസറില്‍ സൂചനകളുണ്ട്. കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന താരത്തിന്റെ ഒരു ഷോട്ടും ടീസറിലുണ്ട്. ഇതാണ് നടി ശ്രീദേവിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട കഥയാണോ ചിത്രം പറയുന്നതെന്ന സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിനോട് അനുബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം പ്രിയയോട് ചോദിക്കുകയുണ്ടായി.
പേര് സൂചിപ്പിക്കുന്നത് പോലെ ശ്രീദേവി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയെന്നും ദേശീയ അവാര്‍ഡ് ഒക്കെ നേടിയ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പ്രിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ പറയുകയുണ്ടായി.
Discussion about this post