സംവിധായകന് ഭദ്രന് മമ്മൂട്ടിയെ നായകനാക്കി തൊണ്ണൂറില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘അയ്യര്‍ ദി ഗ്രേറ്റ്’. എഡിറ്റിംഗിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ വീണ്ടും അയ്യര്‍ സിനിമാ ലോകത്ത് ചര്‍ച്ച ആയിരിക്കുകയാണ്.
ഇത്തവണ മറ്റൊരു ‘അയ്യര്‍ ദി ഗ്രേറ്റ്’ ആവാന്‍ തയ്യാറെടുക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടന് ജയറാമാണ്. കണ്ണന് താമരക്കുളം ഒരുക്കുന്ന ചിത്രത്തിലാണ് ജയറാം ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന വിശേഷണത്തോടെ എത്തുന്നത്. ‘പട്ടാഭിരാമന്’ എന്നാണ് ചിത്രത്തിന്റെ പേര്.
നടന് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. തിരുവനന്തപുരം ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ലോനപ്പന്റെ മാമോദീസയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജയറാമിന്റെ ചിത്രം.
Discussion about this post