അടി കപ്യാരെ കൂട്ടമണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എംജെ വര്‍ഗീസ് ഉറിയടി എന്ന ചിത്രവുമായെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ ഫഹദ് ഫാസില്‍ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.
അതേസമയം ഫഹദ് ഫാസിലാണോ മാറ്റാരെങ്കിലുമാണോ ചിത്രത്തിലെ നായകന് എന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരു പോലീസ് ജീപ്പിന് മുകളില്‍ തിരിഞ്ഞ് നിന്ന് നായകന് ഉറി അടിയ്ക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
Discussion about this post