മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചതിനു പിന്നാലെ സൗബിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ കുമ്പളങ്ങി നൈറ്റ്സിലെ രസകരമായ സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഷൈന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാഹചര്യം മുതലെടുത്ത് തന്നെ ചേട്ടാ എന്ന വിളിപ്പിക്കുന്നതാണ് സീന്‍.
ഇത് ചേട്ടാ എന്ന് ബെസ്റ്റ് ആക്ടറെ എന്നാക്കണം എന്നൊരു അപേക്ഷ കൂടി മുന്പോട്ട് വെയ്ക്കുന്നുണ്ട്. കുമ്പളങ്ങിയെ ഈ രംഗം തീയ്യേറ്ററിനെ ആവേശ തിരിയിലാഴ്ത്തിയിരുന്നു. നിറകൈയ്യടികളും മറ്റുമാണ് ഈ രംഗത്തിന് ലഭിച്ചത്. അത്രമേല്‍ അഭിനയം കൊണ്ട് അനശ്വരമാക്കിയ രംഗങ്ങളില്‍ ഒന്നായിരുന്നു അത്.
ഈ രംഗമാണ് അവാര്‍ഡ് ജേതാവായ സൗബിന് ആശംസകള്‍ എന്ന കണക്കെ പുറത്ത് വിട്ടിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടനായി സൗബിന് ഷഹിറും ജയസൂര്യയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിമിഷ സജയന് ആണ് മികച്ച നടി. ജോജു ജോര്‍ജ് മികച്ച സ്വഭാവനടനായി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്ത്രിലെ അഭിനയത്തിനാണ് സൗബിന് പുരസ്ക്കാരം കരസ്ഥമാക്കിയത്
Discussion about this post