പ്രേക്ഷക പ്രീതിയും നിരൂപണ പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ജോസഫ് എന്ന ചിത്രവും. ചിത്രത്തിന്റെ നൂറാം ദിനം അണിയറ പ്രവര്‍ത്തകര്‍ ലളിതമായ ചടങ്ങുകളോടെ കൊച്ചിയില്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ജോജു ജോര്‍ജ്, സംവിധായകന് എം പത്മകുമാര്‍, ഇര്‍ഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീര്‍, സംഗീതഞ്ജരായ രഞ്ജിന് രാജ്, അനില്‍ ജോണ്സണ് തുടങ്ങിയവരാണ് ചടങ്ങിന് എത്തിയത്.
ഈ ദിവസം തന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ദിവസമാണെന്ന് ആഘോഷത്തില്‍ പങ്കെടുത്ത് കൊണ്ട് ജോജു പറഞ്ഞത്. ‘മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പൊളി ദിവസമാണ്’ ജോജു പറഞ്ഞു.
ജോസഫ് എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ജോജു എത്തിയത്. ‘മാന്‍ വിത് സ്കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ മെഡിക്കല്‍ രംഗത്തെ അവയവക്കൊള്ളയിലെ തട്ടിപ്പിനെ കുറിച്ചാണ് പറഞ്ഞത്.
Discussion about this post