ഏവരുടെയും മനംകവര്‍ന്ന ഇഷ്ടയുവതാര നിരയില്‍ ഇടം നേടിയ താരമാണ് ഫഹദ് ഫാസില്‍. 2002ല്‍ ആദ്യം ചിത്രം പുറത്തിറങ്ങിയപ്പോള്‍ വല്യ ഓളമൊന്നും സൃഷ്ടിക്കാനായില്ല. സിനിമ കണ്ടതോടെ ഫഹദിനെയും മലയാളികള്‍ മറന്നു. ആദ്യചിത്രത്തിന്റെ പരാജയത്തിനുശേഷം ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ 2009 ല്‍ പരീക്ഷണചിത്രമായ കേരള കഫേയിലൂടെ ഗംഭീര തിരിച്ചുവരവും താരം നടത്തി.
2011 ല്‍ ഇറങ്ങിയ ചാപ്പാകുരിശിനു ശേഷം വീണ്ടുമൊരു ഇടവേള എടുത്തു. അതേവര്‍ഷം ഫഹദ് ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇനി ഞാന്‍ എന്തു വേഷം ചെയ്യണം? തൊഴിലില്ലാത്തവന്റെയോ എന്നായിരുന്നു ചോദ്യം. നാളുകള്‍ക്കിപ്പുറം കുറിപ്പ് ഇപ്പോഴാണ് ചര്‍ച്ചയാകുന്നത്.
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, ഇമ്മാനുവല്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ, മഹേഷിന്റെ പ്രതികാരം, ബാംഗ്ലൂര്‍ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം, വരത്തന്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വന്നപ്പോള്‍ പ്രതീക്ഷ നല്കുന്ന നടനാണ് ഫഹദെന്ന് അന്ന് തള്ളി പറഞ്ഞവര്‍ ഇന്ന് മാറ്റി പറഞ്ഞു. താരം പറയിപ്പിച്ചു എന്നു വേണം പറയാന്‍.
Discussion about this post