കാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരികയാണ് ജഗതി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വാഹനാപകടം മൂലം ഇതുവരെ പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാന്‍ ഹാസ്യസാമ്രാട്ടിനായിട്ടില്ല. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലൂടെയാണ് പ്രിയതാരത്തിന്റെ തിരിച്ച് വരവ്.
ജഗതി ശ്രീകുമാര്‍ എന്ന പേരില്‍ ഫേസ്ബുക്കിലെ അക്കൗണ്ടിലൂടെ തിരിച്ച് വരവിനെ സ്വയംട്രോളിയിരിക്കുകയാണ് അദ്ദേഹം. അതേസമയം ആ അക്കൗണ്ട് ജഗതിയുടേത് തെയണോയെന്ന് സ്ഥിരീകരണമില്ല.
താരത്തിന്റെ തിരരിച്ച് വരവില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. മമ്മൂട്ടി, ഉണ്ണി മുകുന്ദന്, ഗിന്നസ് പക്രു തുടങ്ങിയവരാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
Discussion about this post