മലയാള സിനിമയിലെ ലിപ്ലോക്ക് രംഗങ്ങളിലൂടെയും ന്യൂജെന്‍ കഥാപാത്രങ്ങളുടെ അവതരണത്തിലൂടെയുമാണ് നടന് ഫഹദ് ഫാസില്‍ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ സിനിമയിലെ ലിപ്പ് ലോക്കും പുകവലിയും താന്‍ ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ഒരു എഫ്എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദിന്റെ വെൡപ്പെടുത്തല്‍ ഉണ്ടായത്.
‘ലിപ്ലോക്ക് മാത്രമല്ല, പുകവലിയും താനിനി ചെയ്യുമെന്ന് തോന്നുന്നില്ല. ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ. ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ല. ‘ ഫഹദ് പറഞ്ഞു.
‘ഒരു സീനില്‍ ഒരു നടന് വിവസ്ത്രനായി വന്നു നില്ക്കുന്നുണ്ടെങ്കില് അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്റ്റേറ്റ്മെന്റ് ആയിട്ടൊന്നുമല്ല.. അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്സ് അവര്‍ക്കുണ്ടാകുന്നതാണ്.. സിനിമയില്‍ നമ്മള് ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.’ ഫഹദ് വ്യക്തമാക്കി.
Discussion about this post