കൊച്ചി: തനിക്ക് ഡബ്ല്യുസിസി പോലുള്ള കൂട്ടായമയോട് ബഹുമാനമാണ്, താനതിനെ പിന്തുണക്കുന്നതായും ചലച്ചിത്രനടി നിമിഷ സജയന്. അഭിപ്രായങ്ങള്‍ പറയുന്നതില്‍ ലിംഗവ്യത്യാസം ഒരു ഘടകമല്ല, അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ് നിമിഷ പറഞ്ഞു.
‘മീടൂ ക്യാംപെയിന്’ സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയതായും, സിനിമാ മേഖലയിലെ പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കൊണ്ടുവന്ന മാറ്റം കാരണമാണെന്നും നിമിഷ അഭിപ്രായപ്പെട്ടു. സാമൂഹിക വിഷയങ്ങളിലും ആളുകള്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കണമെന്നും താന്‍ അങ്ങനെ ചെയ്യുന്ന ആളാണെന്നും നിമിഷ പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ പോകെട്ട എന്നായിരുന്നു നിമിഷയുടെ അഭിപ്രായം എന്നാല്‍ തന്റെ നിലപാട് ഇഷ്ടപ്പെടാത്ത ചിലര്‍ തനിക്കെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു എന്നും മറ്റുചിലര്‍ പിന്തുണക്കുകയും ചെയ്തതായും നിമിഷ പറഞ്ഞു.
ആരാധകര്‍ക്ക് യോജിച്ചു പോകാനാവാത്ത നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രേക്ഷകര്‍ ബഹിഷ്കരിക്കുമെന്ന് താന്‍ കരുതുന്നില്ല നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കില്‍ ആളുകള്‍ സിനിമയെ ഇഷ്ടപ്പെടും എന്നായിരുന്നു നിമിഷയുടെ നിലപാട്.
Discussion about this post